
തെരഞ്ഞെടുപ്പിനു പിന്നാലെ നാടു വിടാനുള്ള പദ്ധതിയിലാണ് പല അമേരിക്കക്കാരും എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കാനഡയിലേക്ക് പോകാം( ാീ്ല ീേ രമിമറമ), യുഎസില്‍ നിന്ന് കാനഡയിലേക്ക് പോകാം ( ാീ്ശിഴ ീേ രമിമറമ ളൃീാ ഡട), കാനഡയിലേക്ക് പോകാന്‍ ആവശ്യമുള്ളത് എന്നീ കീ വേര്‍ഡുകളുപയോഗിച്ചുള്ള സെര്‍ച്ചിലും വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ഇത്തരത്തിലുള്ള ഹാഷ് ടാഗുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതു പോലെ തന്നെ കാനഡയിലേക്ക് പോകുന്നവരെ സഹായിക്കുന്ന വിവരങ്ങള്‍ അടങ്ങിയ കുറിപ്പുകളും വ്യാപകമായി പങ്കു വയ്ക്കപ്പെട്ടിട്ടുണ്ട്.
2016 ല്‍ ട്രംപ് ആദ്യമായി അധികാരത്തിലേറിയപ്പോഴും സ്ഥിതി സമാനമായിരുന്നു. അന്ന് വന്‍ ട്രാഫിക് മൂലം കാനഡയുടെ ഇമിഗ്രേഷന്‍ വെബ്സൈറ്റ് പോലും തകരാറിലായി. കാനഡയ്ക്കു പുറമേ ജപ്പാന്‍, ബ്രസീല്‍, കോസ്ററാറിക്ക എന്നീ രാജ്യങ്ങളും സെര്‍ച്ചില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Comments: